പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയാ ഗാന്ധി. ആരോപണവിധേയരായ നേതാക്കൾ ബിജെപിയിൽ എത്തുമ്പോൾ കുറ്റമുക്തരാകുന്നു.
വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഉൾപ്പെടെയുള്ള യുപിഎ സർക്കാരിന്റെ ഭരണനേട്ടങ്ങൾ സോണിയ ഉയർത്തിക്കാട്ടി.കൽക്കരിപ്പാടം അനുവദിച്ച കേസിൽ സുപ്രീം കോടതി മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണിന്റെ പരാമർശം.















