പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടതെന്ന് ജോൺ
ബ്രിട്ടാസ് എംപി.17 ദിവസമായി ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല. ഇതാദ്യമായാണ്. അയോധ്യ സംഭാവന കൊള്ള, E20 പെട്രോൾ എന്നിവയിൽ ചർച്ച വേണമെന്നും ജോൺബ്രിട്ടാസ്
എംപി.പതിനേഴാം ദിനവും പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷതീരുമാനം. വിദ്യാർഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ അമിത് ഷാ ഇന്ന് പ്രസ്താവന നടത്തുമോ എന്നതിലാണ് രാഷ്ട്രീയ ആകാംക്ഷ. അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.















