2026 ആഗസ്റ്റ് 01 ശനി കർക്കിടകം 16
👉📰 ജ്യത്തെ എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. 2030-31 സാമ്പത്തിക വർഷം വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിക്കായി 84,084 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്
👉📰 ഗാസയിൽ ആയുധം ഉപേക്ഷിക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ്. എന്നാൽ ഇസ്രയേലിന്റെ നീക്കങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ പ്രതിബദ്ധതയാകും കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനമെന്നും ഹമാസ് വ്യക്തമാക്കി.
👉📰 നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ഡൽഹിയിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു
👉📰 കാവേരി നദീജല തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ പുതിയ ചിത്രം ‘ജനനായകൻ’ പ്രദർശിപ്പിക്കുന്നത് കർണാടകയിലുടനീളം നിർത്തിവെച്ചു
👉📰 കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. യോഗനടപടികൾക്കിടെ പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു. കൗൺസിലിലെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക, കാപ്പാകേസ് പ്രതിയെ അയോഗ്യനാക്കുക തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്
👉📰 ഇന്ത്യയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്താനിലും കലാപങ്ങളുണ്ടായേക്കാമെന്ന് പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യയിലെ കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തെ നഖ്വി പരാമർശിച്ചത്
👉📰 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ വ്യാപക പരിശോധന നടത്തി പോലീസ്. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അവസാനിച്ചത് തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കുമരുന്ന് കച്ചവടക്കാരായി മാറുന്നുണ്ടെന്നും പോലീസ് പറയുന്നു
👉📰 പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് പാഠ്യപദ്ധതി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രം. എന്നാല്‍, അതു ഭരണഘടനാ മൂല്യങ്ങളും അടിസ്ഥാനതത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കണം
👉📰 ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്നുള്ള പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ മൺസൂൺ സമ്മേളനത്തിന്റെ പത്താം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം. ഇന്നലെ രാവിലെ 11ന് ഇരുസഭകളിലും നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ ലോക്സഭ ഉച്ചയ്ക്ക് വീണ്ടും ചേരാൻ പിരിഞ്ഞു.
👉📰 മൊറോക്കോയിൽ നിന്ന് സ്പെയിനിലെ സിയൂറ്റയിലേക്ക് (Ceuta) കുടിയേറ്റക്കാരുടെ പ്രവാഹം. ഏതാനും ദിവസങ്ങൾകൊണ്ട ആയിരക്കണക്കിന് ആളുകളാണ് സ്പെയിനിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തിയിരിക്കുന്നത്. കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈന്യത്തെ ഇറക്കി നിയന്ത്രിക്കാനുമാണ് പ്രാദേശികഭരണകൂടം ആവശ്യപ്പെടുന്നത്















