പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷത്തിന്റെ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക് ചെയ്യാൻ എസ്ഐടി നിർദേശം.
മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ രേഖകളുടെ
സർട്ടിഫൈഡ് കോപ്പിയ്ക്കായി ക്രൈംബ്രാഞ്ച് ഉടൻ കത്ത് നൽകും. ഉത്തരക്കടലാസ്, ഉത്തരസൂചിക, മറ്റു പരീക്ഷ അനുബന്ധ രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ആവശ്യപ്പെടുക. 90 പരീക്ഷകളിലെ പരാതികളിലും പരിശോധന ഉടൻ. പരാതികൾ വിശദമായി പരിശോധിച്ച് കേസെടുക്കാനാണ്
എസ്ഐടി നീക്കം.പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്.















