2026 ജൂലൈ 31 വെള്ളി കർക്കിടകം 15
👉📰 ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിക്കു കീഴില്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാന്‍ കേരളം തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസിലെ ജെബി മേത്തറുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി.
👉📰 പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈനയുടെ പിന്തുണയുള്ള പദ്ധതികൾക്ക് നേരെ വിമത ആക്രമണ ഭീഷണി വർദ്ധിച്ചു. പ്രവിശ്യയിലെ പദ്ധതികൾ ചൈന ഉടൻ നിർത്തിയില്ലെങ്കിൽ ആക്രമിക്കുമെന്ന് നിരോധിത വിമത ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി മുന്നറിയിപ്പ് നൽകി
👉📰 ജന്തര്‍ മന്തറില്‍ നടന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി ജെ പി) പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികൂല നിയമനടപടികളൊന്നും സ്വീകരിക്കില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് പ്രകാരം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
👉📰 ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ വ്യക്തിഗത എ.ഐ. ഏജന്റായ ‘ജെമിനി സ്പാർക്ക്’ ഇന്ത്യയിൽ അവതരിപ്പിച്ചു. മേയ് മാസത്തിൽ നടന്ന ഗൂഗിൾ ഐ/ഒ സമ്മേളനത്തിൽ ആദ്യമായി പ്രഖ്യാപിച്ച ഈ സേവനം, ഉപയോക്താക്കൾക്കുവേണ്ടി 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന ഒരു പേഴ്സണൽ എ.ഐ. അസിസ്റ്റന്റാണ്.
👉📰 സ്കൂളുകളിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ജങ്ക് ഫുഡ് വിൽക്കുന്നതിനും പരസ്യം ചെയ്യുന്നതിനും സൗജന്യമായി നൽകുന്നതിനും വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര ഫുഡ്& ഡ്രഗ് അഡ്മിനിസ്ട്രേഷൻ. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി
👉📰 കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ വിപുലമായ മാറ്റങ്ങൾ വരുത്തി പുതിയ യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ഇനിമുതൽ സ്‌കൂളുകളിൽ ലഭിക്കില്ല. പുതിയ സർക്കുലർ പ്രകാരം ചോറും രണ്ട് കറികളും മാത്രമായിരിക്കും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
👉📰 മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂർ സ്വദേശി പുളനാട്ട് പി.കെ കുഞ്ഞുമൊയ്തീനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
👉📰 പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള ‘പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭ നേരത്തേ പാസാക്കിയ ബില്ലിന് ഇന്നലെ രാജ്യസഭയും അംഗീകാരം നൽകി.
👉📰 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുന്നത് വാഹനങ്ങളുടെ വിഭാഗത്തിനും പഴക്കത്തിനുമനുസരിച്ച് ഇന്ധനക്ഷമതയില്‍ രണ്ടു മുതല്‍ ആറു ശതമാനം വരെ കുറവുണ്ടാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
👉📰 ഏറെ വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ അടുത്തയാഴ്ച ആദ്യം പാർലമെന്റ് വീണ്ടും പരിഗണിച്ചേക്കും. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ചർച്ചയ്ക്കും പാസാക്കലിനുമാണ് ഇനി പരിഗണിക്കുക.















