കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കപ്പ കേസിലെ പ്രതിയായ സുഗതനെ
കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിരുന്നില്ല. ബിനു ഐ പി അടക്കമുള്ള സിപിഐഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങു വയ്ക്കുന്നു. ബിജെപിക്ക് എന്ത് സഹായവും സർക്കാർ ചെയ്തുകൊടുക്കുന്നു.















