2026 ജൂലൈ 10 വെള്ളി മിഥുനം 25
📰👉 അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്‌യുടെ തകർന്ന ഔദ്യോഗിക വസതിയുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു ആദ്യമായാണ് തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത്.
📰👉 വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ പാർട്ടിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ. പദ്ധതി സംബന്ധിച്ച് അനാവശ്യ വിവാദം സൃഷ്ടിക്കേണ്ടതില്ല. അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണം ഉന്നയിക്കുന്നവരാണ് അത് വിശദീകരിക്കേണ്ടതെന്നും ഇ.പി. ജയരാജൻ പറഞ്ഞു
📰👉 വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിച്ചു. താത്കാലിക ക്യാമ്പായ മുത്തപ്പന്‍ പുഴയിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്.
📰👉 പി എസ് സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) രൂപം നല്‍കി സംസ്ഥാന പൊലീസ് മേധാവി.ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുക. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
📰👉 വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവർ മാത്രം താമസിക്കുന്ന ഏക പലസ്തീൻ ഗ്രാമമായ തായ്ബെയിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഇടവക വികാരി ഫാ. ബഷാർ ഫവാഡ്ലെ. വിശുദ്ധനാടിന്റെ ക്രൈസ്തവ പൈതൃകം സംരക്ഷിക്കണമെങ്കിൽ വാക്കുകൾ മാത്രം പോരെന്നും, അടിയന്തരവും വ്യക്തവുമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
📰👉 ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്‌ക്ക് തുടക്കം കുറിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു
📰👉 ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതില്‍ തൊഴില്‍ വകുപ്പ് ഇടപെട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ കമ്പനിക്ക് തിരിച്ചടിയേറ്റു. തൊഴില്‍ വകുപ്പ് ഇടപെടല്‍ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കമ്പനിയോട് കോടതി നിര്‍ദ്ദേശിച്ചു
📰👉 കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഗതാഗതം വീണ്ടും നിരോധിച്ചു. ക്ലോക്ക് ടവറിന്റെ അപകടവസ്ഥയിലുള്ള ഭാഗം ഉടൻ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഒന്നാം ട്രാക്കിലെ ഗതാഗതം നിരോധിച്ചത്.
📰👉 ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ യുവാവ് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രതി പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
📰👉 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും ഫ്രാന്‍സിനായി ഗോളുകള്‍ നേടി. ഈ വിജയത്തോടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍ എത്തുന്നത്.















