വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന
സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള
രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങും. ബഹുജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണം.















