കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94 പേരെയാണ്
ക്യാമ്പിലേക്ക് മാറ്റിയത്. മണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുട്ടിയാണ് മീനാക്ഷി എസ്റ്റേറ്റ്. അപകട സാധ്യത മുൻ നിർത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മണ്ണിടിച്ചിൽ നേരിട്ട് കണ്ടതിന്റെ
ആഘാതത്തിൽ നിന്നും ഇവർ മുക്തരായിട്ടില്ല. ചുളിക്ക GLP സ്‌കൂളിലാണ് ആദ്യം ക്യാമ്പ് ആരംഭിച്ചത്. കൂടുതൽ സൗകര്യം പരിഗണിച്ചാണ് ക്യാമ്പ് മേപ്പാടി പൊളിടെക്നിക്ക് കോളജിലേക്ക് മാറ്റിയത്.















