കശുവണ്ടി മേഖലയെയും പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷനെയും പ്രതിസന്ധിയിലാക്കിയ വലിയൊരു വിവാദമാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്. വർഷങ്ങളായി നിയമപോരാട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിറഞ്ഞ ഈ കേസ് കേരള
രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. 2006 മുതൽ 2015 തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും കശുവണ്ടി പരിപ്പ് സംസ്‌കരണത്തിനായി വാങ്ങിയതിലും കശുവണ്ടി വികസന കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും നടന്നു എന്നതാണ് കേസ്.
വിദേശരാജ്യങ്ങളിൽ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങി കോർപ്പറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നും ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തുവെന്നതായിരുന്നു പ്രധാന ആരോപണങ്ങൾ.















