മൂന്നിലവ് : വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ ‘മെറിറ്റ് ഡേ 2026’ ദിനാഘോഷം നാളെ നടത്തപ്പെടും. അഡ്വ. ഫ്രാൻസിസ് ജോർജ് എം. പി. ഉദ്ഘാടനം ചെയ്യും. സ്കൂൾ
മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിക്കും. 2026 വർഷത്തെ പ്ലസ് ടു, എസ്. എസ്. എൽ. സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജോസുകുട്ടി പി. ജെയിംസ്, ഹെസ്മിസ്ട്രെസ് ലിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.















