സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന്
സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. ജയതിലക് വിരമിക്കുന്ന ഒഴിവിൽ ചീഫ്
സെക്രട്ടറിയാകുന്ന ബിശ്വനാഥ് സിൻഹ വൈകുന്നേരം ചുമതലയേൽക്കും. ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായതോടെ ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി വേണ്ടിവരും.















