പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വീഴ്ച്ചയിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ നടപടി. ഗീന കുമാരിയെ സ്ഥാനത്തു നിന്നും നീക്കി. ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നുമാണ് നീക്കിയത്.
അഡി.ഗവ.പ്ലീഡർ എ.ആർ ഷാജിക്ക് പകരം ചുമതല നൽകി. മറ്റൊരു നിയമനം നടക്കുന്നതുവരെ താൽക്കാലിക ചുമതല. പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് പ്രോസിക്യൂട്ടർ ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്ന്
നീക്കിയത്.പ്രോസിക്യൂട്ടറായ ഗീനകുമാരി പൊലീസ് റിപ്പോർട്ട് അട്ടിമറിച്ചെന്ന സിറ്റിപോലീസ് കമ്മീഷ്ണറുടെ റിപ്പോർട്ട് പരിഗണിച്ച് പ്രോസിക്യൂട്ടർ ഗീന കുമാരിയെ മാറ്റിയിരുന്നു.















