അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ , ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ എഫ്ഐആർ. സംഭാവനകൾ എണ്ണിതിട്ടപ്പെടുത്തിയിരുന്നവർക്ക് എതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള രാംശങ്കർ യാദവ്, മനീഷ്
യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, അവിനാശ് ശുക്ല, എന്നിവർക്കെതിരെയാണ് എഫ്ഐആർ. വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുത്ത എട്ട് പേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ലി സമയത്ത് പണവും മറ്റ് വിലപിടിപ്പുള്ള
വസ്തുക്കളും നഷ്ടമായതായും ആരോപണമുണ്ട്. ജോലി ലഭിച്ച ശേഷം അയോധ്യയിലും ലഖ്‌നൗവിലും ഇവർ സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര, എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഇല്ല.















