പാലാ : യോഗ മികച്ച ജീവിതക്രമം പാലിക്കുവാൻ ഏവരെയും പ്രാപ്തരാക്കുന്നുവെന്ന് ശ്രീ ജോസ് കെ മാണി എംപി പ്രസ്താവിച്ചു. ദീപിക ബാലസഖ്യത്തിന്റെയും സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്
യൂണിഫൈഡ് യോഗ സംസ്ഥാനതല ഉദ്ഘാടനം പാല ചാവറ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് സിഎംഐയുടെഅധ്യക്ഷത വഹിച്ചു.ഡി സി എൽ കൊച്ചേട്ടൻ ഫാ. റോയ് കണ്ണഞ്ചിറ സി എം ഐ
സ്പെഷ്യൽ സ്കൂൾ സംസ്ഥാന കോഡിനേറ്റർ ഫാ ക്ലീറ്റസ് ടോം ഇടശ്ശേരി സി എം ഐ, ഡിസിഎൽ നാഷണൽ കോഡിനേറ്റർ വർഗീസ് കൊച്ചു കുന്നേൽ, ഡി സി എൽ പാലാ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ് കുഴികോടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് നടന്ന യോഗ പരിശീലനത്തിന് തൊടുപുഴ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹണി എസ് എച്ച് നേതൃത്വം നൽകി..















