സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും. തിരഞ്ഞെടുത്ത
മെഡിക്കൽ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകും. കാസർക്കോട്, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പകർച്ചവ്യാധികൾ
തടയാൻ പദ്ധതികൾ ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന നടത്താനായി സാമ്പത്തിക സഹായത്തിന് പുതിയ പദ്ധതി നടപ്പാക്കുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.















