മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചത് തടയുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന് കമ്മിഷണര്‍ ചോദിച്ചു.
ഉന്നത നിര്‍ദേശം ലഭിച്ചില്ലെന്ന് പൊലീസുകാര്‍ മറുപടി നല്കി. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ചോദ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. നിലവില്‍ 26 പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇഡിയുടെ മൂന്ന് വാഹനങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
പ്രവര്‍ത്തകരെ കൂടാതെ നേതാക്കളുടെ കൂടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും.















