സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അന്വേഷണം തുടരാമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ ഇഡി കേസുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ 12
ഇടങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകിയത്. ഇതിലാണിപ്പോൾ വിധി വന്നിരിക്കുന്നത്.















