വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ കുട്ടികളുടെ പ്രവേശനോത്സവം വർണ്ണാഭമായി.പുത്തൻ ഉടുപ്പും ബാഗുമായി സ്കൂളിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടികൾക്ക് സ്കൂളും ക്ലാസ് മുറിയും പുതുമയും നവ്യാനുഭവവുമാണ് സമ്മാനിച്ചത്.അധ്യാപകരും വിദ്യാർത്ഥികളും കുട്ടികൾക്ക് സമ്മാനവും മധുര പലഹാരങ്ങളും നല്കിയാണ് സ്കൂളിലേക്ക് വരവേറ്റത്.
സ്‌കൂൾ ഹാളിൽവച്ച് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്‌കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ ആമുഖപ്രഭാഷണം നടത്തി. തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വപ്ന വർഗീസ് തോട്ടത്തിൽ സ്കൂൾ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. തിക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർ സണ്ണി ജോസഫ് കണിയാം കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
മലയോര മേഖലയിലെ പ്രശസ്തമായ സ്കൂളാണ് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ. എല്ലാവർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കികൊണ്ട് റെജത്രയാത്ര തുടരുന്ന സ്കൂൾ മലയോരമേഖലയ്ക്ക് എന്നും അഭിമാനമാണ്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അലുംമ്നി അസോസിയേഷൻ്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ്.സ്കൂളിൽ വെച്ച് നടന്ന പ്രവേശനോത്സവ ചടങ്ങിൽ മാർട്ടിൻ. പി. ജോസഫ് പ്ലാത്തോട്ടം, ജോമി ആന്റണി കടപ്ലാക്കൽ, സിസ്റ്റർ ജിൻസി മരിയ തകിടിയേൽ എസ്. എച്ച്,പ്രിയ.എസ്. , ആൽഫി ബാബു, അനു എസ്. ഐക്കര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.















