തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമേകി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ വർഷം ഓഗസ്റ്റ് 31-നകം
കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് പട്ടികകളുടെയും കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. നവംബർ 30 വരെയാണ് നിലവിലുള്ള ലിസ്റ്റുകൾക്ക് മന്ത്രിസഭ താൽക്കാലിക കാലാവധി നീട്ടി നൽകിയിട്ടുള്ളത്.















