സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്ന നിലപാട് തിരഞ്ഞെടുപ്പിൽ
തിരിച്ചടിയുണ്ടാക്കി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള ടി ഐ മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും വിമർശനം.തൃക്കരിപ്പൂരിലെ തോൽവിക്കും ഇത് കാരണമായി. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് സ്ഥാനാർഥിയായ കെ ആർ ജയാനന്ദയെ
രക്തസാക്ഷിയാക്കിയെന്നും വിമർശനമുയർന്നു. തളിപ്പറമ്പിലെ സ്ഥാനാർഥിത്വവും പയ്യന്നൂരിലെ ഫണ്ട് വിഷയവും വോട്ടർമാർക്കിടയിൽ ചർച്ചയായെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി.















