2026 ഏപ്രിൽ 17 മെയ് ഞായർ 1199 ഇടവം 03
വാർത്തകൾ
📰👉 വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
📰👉 കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ.ജോസഫ് കോയിക്കൽ (43)ആണ് മരിച്ചത്.
📰👉 യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമപട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ടിന് പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു.
📰👉 ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്. നയതന്ത്ര സ്തംഭനാവസ്ഥ സൈനികശക്തിയിലൂടെ മറികടക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമെന്നും ഇതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ ഇറാനെതിരായ വ്യോമാക്രമണം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായും ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
📰👉 ആർട്ടിഫിഷൽ ഇന്റലിജൻസി (കൃത്രിമബുദ്ധി-എഐ) നായി വത്തിക്കാൻ ഇന്റർഡിക്കാസ്റ്ററിയൽ കമ്മീഷൻ രൂപീകരിച്ചു. ഇതുസംബന്ധിച്ച് സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർണി സമർപ്പിച്ച രേഖയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ചു.
📰👉 മാലദ്വീപിൽ സമുദ്രാന്തർഭാഗത്തെ ഗുഹയില്‍ ഗവേഷണം നടത്തുന്നതിനിടെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞരും മുങ്ങല്‍ വിദഗ്ധരുമായ അഞ്ച് ഇറ്റാലിയന്‍ പൗരന്മാർക്ക് ദാരുണാന്ത്യം.
📰👉 ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാറിൽ 22 വയസുള്ള പ്രദീപ് മേഘ്വാൾ ആണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ആദ്യ രക്തസാക്ഷിയാണിത്.
📰👉 തെക്കുപടിഞ്ഞാറൻ കാലവർഷം 26ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമായി തുടർന്നാൽ 22നു തന്നെ കാലവർഷം പെയ്തു തുടങ്ങാനും സാധ്യതയുണ്ട്.
📰👉 നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അധ്യാപികയും അറസ്റ്റിൽ. പുണെയിൽ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് ശനിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒൻപതായി.
📰👉 പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടർന്ന് കേരള ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഒൻപത് സുരക്ഷാ വാഹനങ്ങൾ ആറാക്കി മാറ്റി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇപ്രകാരത്തിലാവും ഗവർണർ പങ്കെടുക്കുക.















