കൂത്താട്ടുകുളം : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതാണെന്നു എസ്. എസ്. എം. വൈ. എം. കൂത്താട്ടുകുളം ഫൊറോന. ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയും ഭാവിയെയും ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. കഠിനാധ്വാനത്തോടെ തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് നീതിയുക്തവും സുതാര്യവുമായ പരീക്ഷാ
സംവിധാനം അധികാരികൾ ഉറപ്പാക്കണം. ബന്ധപ്പെട്ട വിഷയത്തിൽ സമഗ്ര അന്വേഷണം സാധ്യമാക്കി കുറ്റക്കാരെ മുൻപിൽ കൊണ്ടുവരണമെന്നും ഫൊറോന സമിതി അഭിപ്രായപ്പെട്ടു.
യോഗത്തിൽ, ഫൊറോന പ്രസിഡന്റ് ഷിൽന ഷൈജു അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് മാരോട്ടിക്കൽ, കെ. സി. വൈ. എം. സംസ്ഥാന സിൻഡിക്കേറ്റ് അംഗം റോബിൻ റ്റി. ജോസ് താന്നിമല, ജോ. ഡയറക്ടർ സി. ടീന ഇറാൻകേറിൽ, ജനറൽ സെക്രട്ടറി അഡോൺ സണ്ണി, വൈസ് പ്രസിഡന്റുമാരായ ജോബിൻസ് ബേബി, ഏയ്ഡൽ അന്ന ജിൽസ്
സെക്രട്ടറിമാരായ എബിൻ ബേബി, ഏയ്ഞ്ചൽ മരിയ സുനിൽ, ട്രഷറര്‍ ജോയേൽ സിജു, രൂപത കൗൺസിലർ അമന്റാ സുനിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹെലന സജി, ആഷിക്ക് സൈമൺ, എമിൽ വിനോദ് എന്നിവർ പ്രസംഗിച്ചു.















