ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം സമ്മതിച്ചിട്ടില്ല മമത ബാനര്‍ജി. ഗവര്‍ണര്‍ക്ക് രാജി പോലും സമര്‍പ്പിക്കാന്‍ മമത തയാറായിട്ടില്ല. കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ബയോ തിരുത്തിയിരിക്കുകയാണ് മമത.
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി എന്ന് ചേര്‍ക്കുന്നതിന് പകരം, മൂന്ന് തവണ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക
ചെയര്‍പേഴ്സണ്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി (15, 16, 17-മത് വിധാന്‍സഭ) എന്നാണ് പുതിയ ബയോയില്‍ എഴുതിയിരിക്കുന്നത്. നേരത്തെ, ‘ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍പേഴ്സണ്‍. ബഹു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി’ എന്നായിരുന്നു സാമൂഹ്യമാധ്യമ അക്കൗണ്ടിലെ മമതയുടെ ബയോ.















