കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതില്‍ പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ എഐസിസിയാണ് തീരുമാനിക്കുന്നതെന്നും ഇന്നത്തെ യോഗത്തില്‍
സമവായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ക്കു വേണ്ടി തെരുവില്‍ ചേരിതിരിഞ്ഞുള്ള പോര് ശരിയല്ലെന്നാണ് കെപിസിസിയുടെ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിഷേധങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തകരോട് ഇത് വീണ്ടും അഭ്യര്‍ഥിക്കുന്നുവെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ണായക യോഗത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.















