ബംഗാള്‍ രാഷ്ട്രീയത്തില്‍ നിലവിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവാണ് സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന നേതാവ്. ഒരുകാലത്തു മമതാ ബാനര്‍ജിയുടെ
വിശ്വസ്തന്. ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കുമ്പോള്‍ അതിന്റെ നേതൃസ്ഥാനത്തും സുവേന്ദു തന്നെ. അധികാരക്കസേരയില്‍ നിന്ന് ബംഗാളിന്റെ ദീദിയെ പുറത്താക്കി ബംഗാളിന്റെ
പുതിയ അധികാരിയായി സുവേന്ദു എത്തുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്തുമായാണ്.















