ഡിഎംകെ നേതാവും എം കെ സ്റ്റാലിന്റെ മകനും പിന്‍ഗാമിയുമായി കരുതുന്ന ഉദയനിധി മാരന് ഒരു ഭയമുണ്ട്, വിജയ് മറ്റൊരു എംജിആര്‍ ആകുമോ എന്ന്. എംജിആര്‍ ജീവിച്ചിരുന്ന കാലത്തോളം ഡിഎംകെയ്ക്ക് തമിഴ്നാട്ടില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നുമില്ല. വിജയ് അത്
ആവര്‍ത്തിച്ചാല്‍ ഡിഎംകെയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും എന്നാണ് ഉദയനിധി ഭയക്കുന്നത്. ഇതൊക്കെയാണ് തമിഴ്നാട്ടില്‍ ടിവികെ അധികാരത്തിലെത്തുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചര്‍ച്ചകള്‍ തുടങ്ങാന്‍ കാരണമായതെന്നാണ് റിപ്പോർട്ട്.
അതിജീവനത്തിന്റെ ഭാഗമായി ഡിഎംകെയുമായി ചര്‍ച്ച നടത്താന്‍ എഐഎഡിഎംകെയും സന്നദ്ധരായിട്ടുണ്ട്. ജയലളിതയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡിഎംകെയ്ക്ക് അധികാരം സ്വപ്നം കാണാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി ചിന്തിക്കാന്‍ പോലും കഴിയാത്ത സഖ്യം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്.















