തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് കാര്യമില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും
ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടികാണിച്ചവരെ ക്രൂശിക്കുകയും ചെയ്തു. ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചത്. എന്നാൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ
അനുകൂലമായ ഒരു സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.















