spot_img

ഇന്ന് ലോക ആസ്ത്മ​ദിനം !ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം..ഡോ.രാജ്കൃഷ്ണൻ.എസ് ( കൺസൾട്ടന്റ്, പൾമണറി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ )

Date:

പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോ​ഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാകാം.

അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ ആസ്തമയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്.

ആസ്തമ സംശയിക്കുന്നവർ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണം. പൾമണറി ഫം​ഗ്ഷൻ ടെസ്റ്റ് ( പി.എഫ്.റ്റി), പി.ഇ.എഫ്.ആർ മോണിട്ടറിം​ഗ്, അലർജി കണ്ടെത്താനുള്ള രക്തപരിശോധന, നെഞ്ചിന്റെ എക്സറേ തുടങ്ങിയ പരിശോധനകൾ വഴിയാണ് ആസ്തമ രോ​ഗം സ്ഥിരീകരിക്കുക.ഇൻഹെയിലറുകൾ ഉപയോ​ഗിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ആസ്തമയുടെ ചികിത്സ.

ആസ്തമയുളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആസ്തമയ്ക്ക് കാരണമാകുന്ന അലർജിയുണ്ടാക്കുന്ന വസ്തുക്കളിൽ നിന്നു അകലം പാലിക്കണം. പൊടി, പൂപ്പൽ, രൂക്ഷ​ഗന്ധങ്ങൾ തുടങ്ങിയവ അലർജി ഉണ്ടാക്കാനുള്ള കാരണങ്ങളാകാം. അലർജി ഉണ്ടാകുന്ന വസ്തുക്കളെ കണ്ടെത്തി അവയിൽ നിന്നു അകലം പാലിക്കാൻ ശ്രദ്ധപുലർത്തണം. അമിതവണ്ണം ആസ്തമയിലേക്ക് നയിക്കാറുണ്ട്. രോ​ഗമുള്ളവർ പുകവലി ഉപേക്ഷിക്കുകയും പുകവലിക്കുന്നവരിൽ നിന്നു അകലം പാലിക്കുകയും ചെയ്യണം. ആസ്തമരോ​ഗികളുടെ കിടപ്പുമുറികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മെത്തയും തലയിണയും ഉൾപ്പെടെ വെയിലത്ത് ഉണക്കിയും തുണിയുടെ കവറുകൾ ചൂടുവെള്ളത്തിൽ കഴുകി ഉപയോ​ഗിക്കുന്നതും നല്ലതാണ്. കിടപ്പുമുറികളിലെ ഫാനിലെ പൊടി കൃത്യമായ ഇടവേളകളിൽ തുടച്ചു വൃത്തിയാക്ക് ഉപയോ​ഗിക്കണം. വിറ്റാമിനുകളും പോഷകങ്ങളും ആന്റി ഓക്സിഡന്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനു നല്ലതാണ്. രോ​ഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ഇവ ​ഗുണം ചെയ്യും. ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് ശ്വസന ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കുക. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനു കാരണമാകും.ആസ്തമ ദീർഘകാല ശ്വാസകോശ രോ​ഗമായതിനാൽ കൃത്യമായ ചികിത്സകൾ തേടി രോ​ഗം നിയന്ത്രിക്കുന്ന കാര്യത്തിലും ശ്രദ്ധപുലർത്തണം.ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ ഉപയോ​ഗിക്കുകയും രോ​ഗമുക്തിക്ക് അനുസരിച്ച് മരുന്നിൽ ഏറ്റക്കുറിച്ചിൽ വരുത്തുകയും നിർത്തുകയും ചെയ്യുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related