സാമൂഹിക സേവനത്തിന്റെയും കരുണയുടെയും പ്രേഷിതനായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണാർത്ഥം രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സ്ഥാപിച്ച ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ ഉദ്ഘാടനം ചെയ്തു.
പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച കുഞ്ഞച്ചന്റെ പാത പിന്തുടർന്ന് സാമൂഹിക പഠനങ്ങൾ, ഫീൽഡ് സർവേകൾ, സെമിനാറുകൾ, ലക്ചർ സീരീസുകൾ എന്നിവ ചെയറിന് കീഴിൽ സംഘടിപ്പിക്കും.
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെയർ ഡയറക്ടറായി നിയമിക്കപ്പെട്ട റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ , പാലാ രൂപത ഡിസിഎംസ് ഡയറക്ടർ തോമസ് കിഴക്കേകൊല്ലിത്താനം എന്നിവർ പ്രസംഗിച്ചു.















