എൽഡിഎഫിന് നല്ല വിജയസാധ്യതയാണ് സർവേഫലത്തിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.സർവേഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളിൽ മാറിയാൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി വിജയനെന്നാണ് സർവേ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എക്സിറ്റ് പോളുകളുടെ ഉള്ളിൽ കാണുന്ന വസ്തുത വീണ്ടും അധികാരത്തിൽ വരാൻ കഴിയും എന്നതാണ്. കേരളത്തിൽ ബിജെപിക്ക് 14 സീറ്റ് കിട്ടുമെന്നത് എന്ത് സർവ്വേയാണ്.
ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ല. സർവ്വേകളിൽ ചില പത്രങ്ങളുടെ ആത്മനിഷ്ഠഘടകം പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചേ തീരുമെന്നാണ് ചില പത്രങ്ങളുടെ തീരുമാനമെന്ന് അദേഹം കുറ്റപ്പെടുത്തി.















