ഗൂഗിളിന്റെ അഞ്ചോളം ആപ്പുകളുടെ ഐക്കണുകളുടെ ഡിസൈൻ മാറ്റത്തിനൊരുങ്ങുന്നു. ഗ്രേഡിയന്റ് ശൈലിയിൽ നിന്ന് മാറ്റം വരുത്താനാണ് ഗൂഗിളിന്റെ പുതിയ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുടെ സാന്നിധ്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം
കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ട്. പുതിയ മാറ്റം ഉടൻ എത്തും. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നാല് നിറങ്ങൾ മാത്രം ഉൾപ്പെടുത്തി നേരത്തെ ഗൂഗിൾ എല്ലാ ആപ്പുകളുടേയും ഐക്കണുകൾ മാറ്റിയിരുന്നു. അതേസമയം ആപ്പുകൾക്കെല്ലാം ഒരേ നിറമായതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
ഉപഭോക്താക്കളിൽ നിന്നുയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ തങ്ങളുടെ വർക്ക്‌സ്‌പേസ് ആപ്പുകളുടെ ഐക്കൺ ഡിസൈനിൽ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഒന്നിലധികം നിറങ്ങൾ ഉൾപ്പെടുന്നതുമായിരിക്കും പുതിയ ഐക്കണുകൾ.
















