2026 ഏപ്രിൽ 28 ചൊവ്വ 1199 മേടം 15
വാർത്തകൾ
👉📰 മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ കിണറിനെച്ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടു.
👉📰 ക്ഷിണ സുഡാനിൽ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. പ്രതികൂല കാലാവസ്ഥയും കാഴ്ച മങ്ങിയതുമാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.
👉📰 ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേ വീണ്ടും ആക്രമണം. ടോഗോ പതാക വഹിക്കുന്ന 12 ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി’ സിറോൺ കെമിക്കൽ ടാങ്കറിനു നേരേയാണ് ശനിയാഴ്ച ഒമാൻ ഉൾക്കടലിനു സമീപം ആക്രമണമുണ്ടായത്.
👉📰 കല്ലമ്പലം വെയിലൂരിൽവെച്ച് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി. ആർക്കും പരിക്കില്ല. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
👉📰 രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മണിക്കൂറുകൾക്കകം പത്തനംതിട്ട പോലീസിന്റെ നിർദേശ പ്രകാരം ഇയാളെ വിട്ടയച്ചു
👉📰വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു(56)വാണ് മരിച്ചത്.ക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു(56)വാണ് മരിച്ചത്.
👉📰 മൂന്നാറിൽനിന്ന് പിടികൂടി ഗവിയിലെ ഉൾവനത്തിൽ തുറന്നുവിട്ട കടുവ തങ്കമല ഭാഗത്തെ ജനവാസമേഖലയിൽ. തങ്കമല മാട്ടുപ്പട്ടി ആറാംനമ്പർ ഭാഗത്ത് കടുവ ഉള്ളതായാണ് വനംവകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം.
👉📰 കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ രൂപവത്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അംഗീകാരം നൽകി. തിങ്കളാഴ്ച ഗവർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
👉📰 അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴു മരണം. 75-ഓളം പേർക്ക് പരിക്കേറ്റതായും ബിബിസി റിപ്പോർട്ട് ചെയ്തു
👉📰 കൂടിയ വില കൊടുത്താലും പുറത്തുനിന്ന് വൈദ്യുതി ലഭിക്കില്ലെന്ന സ്ഥിതി വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പുതിയ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലാണ്.
















