സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് . ചൂട് കൂടിയതോടെയാണ് കണക്കിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ടുപേർ മരിച്ചു.
തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർക്കാണ് ഇന്നലെ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.താലൂക്ക് മുതലുള്ള ആശുപത്രികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
















