2026 ഏപ്രിൽ 26 ഞായർ 1199 മേടം 13
വാർത്തകൾ
👉📰 വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സാന്നിധ്യം കുറയുന്നതായി ബെനഡിക്ടന്‍ സന്യാസിയുടെ വെളിപ്പെടുത്തല്‍. ജെറുസലേമിലെ സീയോൻ പർവതത്തിൽ സ്ഥിതി ചെയ്യുന്ന ബെനഡിക്റ്റൈൻ ഡോർമിഷൻ ആശ്രമ മഠാധിപതിയായ ഫാ. നിക്കോഡെമസ് ഷ്നാബെലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്
👉📰 റോമിന്റെ മെത്രാനും ഒരിടയനുമെന്ന നിലയിൽ ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനും, ദൈവജനത്തെ അടുത്തറിയാനും അവരെ അനുധാവനം ചെയ്യാനുമാണ് താൻ ശ്രമിക്കുന്നതെന്നു ലെയോ പാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയ്ക്ക് ശേഷം മടങ്ങിവരവേ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരിന്നു പാപ്പ
👉📰 സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ യുവി ഇന്‍ഡക്സ് എട്ട് രേഖപ്പെടുത്തിയതോടെ ഇവിടെ ഇന്നലെ ഓറഞ്ച് അലര്‍ട്ടിലായിരുന്നു.
👉📰ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രവന്റീവ് ആൻഡ് ട്രഡീഷണല്‍ മെഡിസിന് സെന്റർ രൂപീകരിക്കുന്നതിന്റെ ഭാഗമായി കുമരകത്ത് നവംബറില്‍ 11 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അറിയിച്ചു.രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രവന്റീവ് ആൻഡ് ട്രഡീഷണല്‍ മെഡിസിന് സെന്റർ രൂപീകരിക്കുന്നതിന്റെ ഭാഗമായി കുമരകത്ത് നവംബറില്‍ 11 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അറിയിച്ചു.
👉📰മേയ്-ജൂലൈ മാസങ്ങളിൽ എൻ നിനോ പ്രതിഭാസം പ്രതീക്ഷിക്കാമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) പ്രവചനം. ഇതു മൂലം കാലവർഷത്തിന്റെ ചക്രത്തിൽ പ്രാദേശിക വ്യതിയാനങ്ങൾ ഉണ്ടായേക്കുമെന്നുമാണ് ലോക കാലാവസ്ഥാ സംഘടന പ്രവചിക്കുന്നത്.യ്-ജൂലൈ മാസങ്ങളിൽ എൻ നിനോ പ്രതിഭാസം പ്രതീക്ഷിക്കാമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) പ്രവചനം. ഇതു മൂലം കാലവർഷത്തിന്റെ ചക്രത്തിൽ പ്രാദേശിക വ്യതിയാനങ്ങൾ ഉണ്ടായേക്കുമെന്നുമാണ് ലോക കാലാവസ്ഥാ സംഘടന പ്രവചിക്കുന്നത്.
👉📰ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് അടിയന്തിര കർമപദ്ധതികൾ തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശം നൽകി സുപ്രീംകോടതി.
👉📰 പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചകളിൽ വിമുഖത പ്രകടിപ്പിച്ച് അമേരിക്ക. ഇറാനുമായുള്ള ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് പോകേണ്ടെന്ന് അമേരിക്കൻ സംഘത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി.
👉📰 പാക്കിസ്ഥാനിലെ വൻ നഗരമായ ലാഹോറിലെ ഒരു ക്രൈസ്തവ സെമിത്തേരിയിൽ നിരവധി ക്രൈസ്തവരെ ക്രൂരമായി ആക്രമിക്കുകയും ശവക്കല്ലറകൾ തകർക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാഹോറിലെ ആസിഫ് ടൗണിൽ ഏപ്രിൽ 18നാണ് സംഭവം.
👉📰 പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സായുധ ജിഹാദി സംഘങ്ങൾ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട്. അക്രമികളെ തുരത്താനുള്ള പോരാട്ടത്തിലാണെന്ന് മാലിയിലെ പട്ടാള ഭരണകൂടം അറിയിച്ചു.
👉📰 കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
















