സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. ആലപ്പുഴ കായംകുളത്താണ് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്.
വൈകുന്നേരം ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. സെലീനയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















