ഉയിർപ്പ് രണ്ടാം ചൊവ്വ
(വി.മർക്കോസ്: 7:31-37)
തുറക്കപ്പെടാത്ത കാതുകൾ തുറക്കാനും അഴിയപ്പെടാത്ത കെട്ടുകൾ അഴിക്കാനും ദൈവവചനത്തിന് ശക്തിയുണ്ട്.
ജനകൂട്ടത്തിന്റെ ആരവങ്ങളിൽ നിന്ന് മാറി ദൈവശക്തി സ്വയം അനുഭവിച്ചറിയാനാകണം , ദൈവം തൊടുന്നത് തിരിച്ചറിയാനാകണം. ലഭിച്ചനന്മകൾ ഏറ്റുപറയുക എന്നത് വലിയ ഹൃദയത്തിന്റെ അടയാളമാണെന്നു കൂടി ഓർമ്മിക്കാം.