സംഭവത്തില്‍ പൊള്ളലേറ്റും, പരിക്കേറ്റും ഇവിടെ എത്തിച്ചിട്ടുള്ള എല്ലാവര്‍ക്കും തന്നെ കൃത്യമായ ചികിത്സ ലഭ്യമാകുന്നു എന്നുള്ളത് ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ പതിമൂന്ന് പേരെയാണ് പരുക്കേറ്റ് കൊണ്ടുവന്നിട്ടുള്ളത്. അതില്‍ പത്ത് പേര്‍ ഐസിയുവിലാണ് ഉള്ളത്.
അഞ്ച് പേരുടെ പരുക്ക് അധികം ഗുരുതരമല്ല. എന്നാല്‍ അവര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ചികിത്സ ആവശ്യമായിട്ടുള്ളവരാണ്. മറ്റ് അഞ്ചു പേ തീവ്രമായി പൊള്ളലേറ്റവരും നല്ല പരിക്കുള്ളവരുമാണ്. അതില്‍ തന്നെ രണ്ടുപേര്‍ വെന്റിലേറ്ററിലാണ് – മന്ത്രി വിശദീകരിച്ചു.















