പാലാ: ഇടുക്കി നാരകക്കാനത്തിന് സമീപം വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ അഞ്ചുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിച്ചു.
പരിക്കേറ്റവർ:
- എൽദോസ് (11)
- സാജൻ (38)
- എലിസബത്ത് സിജോ (7)
- ജൂലിയറ്റ് (28)
- സോളി (39)
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘം സമീപത്തെ വ്യൂ പോയിന്റ് കണ്ടു മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവർ നിലവിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
















