2026 ഏപ്രിൽ 14 ചൊവ്വ 1199 മേടം 01
വാർത്തകൾ
👉📰 സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്. മാനേജുമെന്റുകൾ ഒത്തുതീർപ്പിലേക്ക്. സമരത്തിലുള്ള 6 ആശുപത്രി മാനേജ്മെന്റുമായി UNA ധാരാണയിലെത്തി. കോഴിക്കോട് ജില്ലയിലെ സമരങ്ങൾ അവസാനിച്ചു. ഇനി സമരമുള്ളത് 3 ആശുപത്രികളിൽ മാത്രം. അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ, LF അങ്കമാലി എന്നി ആശുപത്രികളിലാണ് സമരം അവസാനിക്കാൻ ഉള്ളത്. സംസ്ഥാനത്തെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. യുഎൻഎയുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറയിലാണ് അനിശ്ചിതകാല സമരം നടന്നത്
👉📰 അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു. ഇറാൻ തുറമുഖത്തിനും തുറമുഖത്തേക്ക് വരുമെന്ന കപ്പലുകൾക്കുമാണ് അമേരിക്കയുടെ ഉപരോധം. ഉപരോധം നടപ്പാക്കാൻ അമേരിക്കൻ നാവിക സേനക്ക് ട്രംപ് നിർദേശം നൽകി. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. ട്രംപിന്റെ തീരുമാനം അനുസരിച്ച് അനിശ്ചിത കാലത്തേക്ക് ഉപരോധം നടപ്പാക്കുമെന്നും യുഎസ് നാവിക സേന വ്യക്തമാക്കി.
👉📰 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തകർത്തു. 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159 ന് ഓൾഔട്ട് ആയി. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് വീതം എടുത്ത പ്രഫുൽ ഹിങ്കേ, സാക്കിബ് ഹുസൈൻ എന്നിവരാണ് ഹൈദരാബാദിന് ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിലാണ് 216 റൺസ് എടുത്തത്. 91 റൺസ് എടുത്ത ക്യാപ്റ്റൻ ഇഷാൻ കിഷനാണ് ഹൈദരാബാദിനെ മികച്ച സ്കോർ എത്തിച്ചത്.
👉📰 കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്‍. ഇന്ന് ഉച്ചയോടുകൂടിയാണ് ബന്ധുക്കൾ വിവരം അരിഞ്ഞത്. കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു.
👉📰 ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുന്നു എന്ന വാർത്ത നിഷേധിച്ച് ഇറാൻ. ഇന്ത്യൻ ടാങ്കുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. ഇതുവരെ എന്തെങ്കിലും ടോൾ ഈടാക്കിയിട്ടുണ്ടോ എന്ന് ഇന്ത്യൻ സർക്കാരിനോട് ചോദിക്കാം എന്നും അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. ഈ ദുഷ്കരമായ സമയത്തും ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധത്തിൽ ആണെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ കൂട്ടിച്ചേർത്തു.
👉📰 ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്. വെള്ളറട കൊണ്ടകെട്ടി മലയിൽ ട്രക്കിങ്ങിന് എത്തിയ ഭിന്നശേഷിക്കാരനാണ് പരുക്കേറ്റത്. തിരു. മാജിക് പ്ലാനറ്റിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ അക്ഷയ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ട്രക്കിങ്ങിന് എത്തിയതാണ് അക്ഷയ്. കാൽ വഴുതി വീണാണ് അക്ഷയ്ക്ക് തലയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ അക്ഷയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
👉📰 ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പേരിൽ മാർപാപ്പയുടെ ശ്രേഷ്ഠതയെ അപമാനിച്ചതിനെ അപലപിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനാണ് യേശു. ആ യേശുവിനെ ചിത്രം ഉപയോഗിച്ച് അവഹേളിക്കുന്നത് സ്വീകാര്യമല്ലെന്നും പെസഷ്കിയാൻ പ്രതികരിച്ചു. യേശുവിന് പകരം ട്രംപിനെ ഉൾപ്പെടുത്തിയുള്ള ചിത്രം ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെയാണ് പെസഷ്കിയാൻ വിമർശിച്ചത്.
👉📰 കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ വിദ്യാർഥികൾക്ക് ആർക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിൻ രാജിന്റെ അച്ഛൻ രാജൻ. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകൻറെ മരണത്തോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്. വിദ്യാർഥികൾ ആദ്യമേ പ്രതികരിക്കേണ്ടത് ആയിരുന്നു
അങ്ങനെയെങ്കിൽ മകൻറെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാർഥികൾ പുറത്തു വന്ന് കാര്യങ്ങൾ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങൾ തുറന്നുപറയണമെന്നും രാജൻ പറഞ്ഞു.















