ഇറാന്-അമേരിക്ക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രായേലിന്റെ ഇടപെടലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ചര്‍ച്ചകള്‍ നിര്‍ണ്ണായക
ഘട്ടത്തിലായിരിക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ ഫോണില്‍ വിളിച്ചതാണ് തിരിച്ചടിയായതെന്ന് അബ്ബാസ് അരാഗ്ചി ആരോപിച്ചു.
അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ കടുത്ത അതൃപ്തിയിലാണ് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ചര്‍ച്ചകള്‍ കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
















