അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കം. ആലപ്പുഴ ലജനത്ത് സ്കൂളിലെ ബൂത്തിലാണ് തർക്കമുണ്ടായത്. ബൂത്തിനുള്ളിൽ വോട്ട് ചോദിച്ചത് സിപിഐഎം പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്.
സുധാകരനൊപ്പം കോൺഗ്രസിൽ നിന്ന് കൂടുതൽ ആളുകൾ ബൂത്ത് സന്ദർശനത്തിന് ഉണ്ടായിരുന്നു ഇവർ വോട്ട് തേടുന്നുവെന്നാരോപിച്ചായിരുന്നു സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ ഇതിനെതിരെ ജി സുധാകരൻ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.















