ആണവകാര്യത്തിൽ ഇറാൻ ഇതിനോടകം തന്നെ വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ചർച്ചകൾ നടത്തുന്ന ഇറാൻ നേതാക്കളെ വധിക്കില്ലെന്നും, ചർച്ച നടത്തുന്ന ഉന്നത വ്യക്തികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 നുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങളും , പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ട്രംപിന്റെ അന്ത്യശാസനം തള്ളിയ ഇറാൻ നെതന്യാഹുവിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ മുഴുവൻ പ്രദേശവും കത്തിചാമ്പലാകുമെന്ന് തിരിച്ചടിച്ചു.















