2026 ഏപ്രിൽ 05 ഞായർ 1199 മീനം 22
വാർത്തകൾ
👉📰 കേരളം ബൂത്തിലെത്താന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ശബരിമല സ്വര്‍ണക്കൊളള പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊളള ഇടതു സര്‍ക്കാരിന്റെ കാലത്തെങ്കിലും ചരട് നീളുന്നത് കോണ്‍ഗ്രസിന്റെ ഉന്നത നേതാവിലേക്കെന്ന് പ്രധാനമന്ത്രി പറഞ്ഞു.
👉📰 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോടും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൃശൂരിലും പ്രചാരണം നടത്തും. കണ്ണൂരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. എൽഡിഎഫിനും, യുഡിഎഫിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ഇന്ന് നേതൃത്വം മറുപടി പറയും.സ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോടും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൃശൂരിലും പ്രചാരണം നടത്തും. കണ്ണൂരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. എൽഡിഎഫിനും, യുഡിഎഫിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ഇന്ന് നേതൃത്വം മറുപടി പറയും.
👉📰 ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. റിസ്വാൻ അഹമ്മദ് ആണ് പിടിയിലായത്. ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കെന്ന് പൊലീസ്. ഉത്തർപ്രദേശ് എടിഎസും , ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.
👉📰 കോഴിക്കോട് കുരിക്കത്തൂരില്‍ പടക്കനിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.ഴിക്കോട് കുരിക്കത്തൂരില്‍ പടക്കനിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
👉📰 കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണമെന്ന് പരാതി. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന വിദ്വേഷ പരാമർശം നടത്തിയത്. പ്രസംഗത്തിൽ കപട വിശ്വാസി എന്നതിന് പകരം ‘മുനാഫിഖ് ‘ എന്ന പദമാണ് ഇവർ ഉപയോഗിച്ചത്.
👉📰 കുടകില്‍ ട്രക്കിംഗിന് പോയ മലയാളി യുവതിയെ കാണാതായി. കണ്ണൂര്‍ സ്വദേശിനിയായ ശരണ്യയെയാണ് കാണാതായത്. പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.
👉📰 കൊല്ലം കടയ്ക്കലിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ബാറിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.















