എഫ്‌സിആർഎ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി.
എഫ്‌സിആർഎ ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിക്കാൻ അവസരമുണ്ടാകും.ക്രൈസ്തവ പുരോഹിതരുടെ ഉൾപ്പെടെ ആശങ്ക ദുരീകരിച്ചശേഷം ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ദുഃഖവെള്ളിയായതിനാൽ ക്രൈസ്തവ പുരോഹിതർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.















