കടനാട്: വിനയത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ പെസഹാ വ്യാഴാഴ്ചത്തെ തിരുകർമ്മങ്ങൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ലോകരക്ഷകനായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ചു കൊടുത്തതിനെ അനുസ്മരിച്ച് പള്ളിയിൽ കാലുകഴുകൽ ശുശ്രൂഷ നടന്നു.
ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, റവ. ഫാ. ജോസ് നടുവിലെകുറ്റ്, ഫാ. ജോസ് ഉപ്പൻമാക്കൽ MST എന്നിവർ സഹകാർമ്മികരായിരുന്നു.
















