spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 03

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 03

Date:

വാർത്തകൾ

👉📰 പാലക്കാട് യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

👉📰 എറണാകുളത്തുനിന്നും മലപ്പുറത്തുനിന്നും മാത്രം 30 യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജില്ലയിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്ന് തനിക്കും മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയ്ക്കും ആത്മവിശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

👉📰 തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാടും തൃശൂരും പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ബിജെപിക്ക് അനുകൂലമായ തരംഗമെന്ന് മനസിലായി. കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ കാറ്റടിച്ച് തുടങ്ങി. ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

👉📰 അമേരിക്കന്‍ -ഇസ്രയേല്‍ ആക്രമണത്തില്‍ വടക്കന്‍ ഇറാനിലെ പാലം ഭാഗികമായി തകര്‍ന്നു. മധേഷ്യയിലെ ഏറ്റവും വലിയ പാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാജിലെ B1 പാലമാണ് തകര്‍ന്നത്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഇറാനിയന്‍ എഞ്ചിനീയറിംഗിന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുകയായിരുന്നു.

👉📰 പാര്‍ലമെന്റിലെ ഇരു സഭകളും ഈ മാസം 16ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനം ഇടവേളയ്ക്ക് ശേഷം മൂന്ന് ദിവസം തുടരുമെന്ന് ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു. വനിതാ സംവരണ ബില്‍ നിയമമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ അവതരിപ്പിച്ച് വീണ്ടും പാസാക്കാനാണ് പ്രത്യേകമായി സമ്മേളനം ചേരുന്നത്. 

👉📰 തൃശൂര്‍ കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം. സംഭവത്തില്‍ അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ കെയര്‍ടേക്കര്‍ മഹേഷ് അറസ്റ്റിലായി. യുവാവിനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദിച്ചത് മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

👉📰 പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. ബേപ്പൂരിലെ എന്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയത്. അന്‍വര്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നിയോജകമണ്ഡലം സെക്രട്ടറി ടി രാധാഗോപി പരാതിയില്‍ പറഞ്ഞു.

👉📰 ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമെന്ന സുപ്രീംകോടതി വിമര്‍ശത്തിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ ബിജെപി ഗൂഢാലോചനയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related