ഏറ്റുമാനൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഏറ്റുമാനൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. എൻ. വാസവൻ. പേരൂർക്കവല ജംങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
പേരൂർക്കവലയിലെ ഓരോ കടകളിലും കയറി വ്യാപാരികളെയും അവിടെയെത്തിയ ഉപഭോക്താക്കളെയും നേരിൽ കണ്ട് വികസനത്തുടർച്ചയ്ക്കായി അദ്ദേഹം വോട്ട് തേടി. വ്യാപാരികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും സൗഹൃദം പങ്കുവെച്ചുമാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്.














