വൈക്കം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് നമസ്കാരത്തിന് എത്തിയവര്‍ക്ക് ആശംസകള്‍ നേര്‍ന്നും അവരുമായി സന്തോഷം പങ്കിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രദീപ്. വെള്ളിയാഴ്ച രാവിലെ വൈക്കം ടൗണ്‍ ജുമാ മസ്ജിദും തലയോലപ്പറമ്പ് മുഹിയുദ്ദീന് പള്ളിയും സന്ദര്‍ശിച്ചാണ് നമസ്കാരത്തിനെത്തിയവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് വോട്ട് അഭ്യര്‍ത്ഥിച്ചത്.
വൈക്കത്തെയും തലയോലപ്പറമ്പിലെയും കച്ചവട സ്ഥാപനങ്ങള്‍ കയറിയിറങ്ങിയും വ്യക്തികളെ കണ്ടും വോട്ടഭ്യര്‍ത്ഥന നടത്തി. തലയോലപ്പറമ്പില്‍ വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ കുടുംബാംഗങ്ങളെയും പി പ്രദീപ് സന്ദര്‍ശിച്ചു.














