പാലാ: തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. കുടക്കച്ചിറയിൽ വെച്ച് കണ്ടുമുട്ടിയ കുരുന്നുകളുമായി സംവദിച്ചും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അദ്ദേഹം സമയം ചെലവഴിച്ചു. കുട്ടികളുടെ പ്ലേറ്റിലെ ഭക്ഷണത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും തിരക്കിയ സ്ഥാനാർത്ഥിയെ ഏറെ സന്തോഷത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.
കുട്ടികൾക്കൊപ്പം നിലത്തിരുന്നും അവരുടെ കളിചിരികളിൽ പങ്കുചേർന്നും അദ്ദേഹം വോട്ടർമാരുടെ മനസ്സ് കീഴടക്കുകയാണ്.














